‘പന്ത്രണ്ട്’ സിനിമ കണ്ടിറങ്ങിയ ഷൈൻ ടോം ചാക്കോ മാധ്യമ പ്രവർത്തകരെ കണ്ട് ഓടിയൊളിച്ചു

കൊച്ചി: മാധ്യമങ്ങളെ കണ്ട്‌ തിയറ്ററിൽ നിന്നും ഇറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. ‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. പ്രേക്ഷകർ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്.

ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു അത്.

എന്നാൽ ഇനി കൂടുതൽ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിനു പിന്നാലെ ഓടി.

തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു.

ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version