NEWS

മഴയെവിടെ മക്കളെ; ജൂൺ കഴിയാറായിട്ടും കാലവർഷമില്ല !!

കോട്ടയം: ജൂൺ കഴിയാൻ ഒരാഴ്ച മാത്രം അവശേഷിക്കവെ സംസ്ഥാനത്ത് കാലവർഷം അതിദുർബലം. ഈ കാലയളവിൽ ലഭിക്കേണ്ട മഴയില്‍ 59 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.

ഐഎംഡിയുടെ കണക്ക് പ്രകാരം സംസ്ഥാനത്താകെ ശരാശരി 49 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത് 20.07 സെ.മീ.മാത്രം!

പാലക്കാടും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്, യഥാക്രമം 72, 70 ശതമാനം വീതം. തൃശൂര്‍(43), കോട്ടയം(45) ജില്ലകളിലൊഴികെ മറ്റെല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ മഴക്കുറവുണ്ട്.

 

 

 

കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന മാസങ്ങളിലൊന്നാണ് ജൂണ്. ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ മഴ കുറഞ്ഞ ജൂണായി 2022ലേത് മാറിയേക്കുമെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.അതേസമയം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വേനല്‍ മഴ കേരളത്തിൽ കൂടുന്നതായാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: