NEWS

ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലിസ്

,കണ്ണൂര്‍: വനിതാ ഹോസ്റ്റലില്‍ നിന്നും ചാടിപ്പോയ മൂന്ന് പെണ്‍കുട്ടികളെ പൊലിസ് ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി.
ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മട്ടന്നൂരിലെ വനിതാ ഹോസ്റ്റലില്‍ നിന്നാണ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് മട്ടന്നൂര്‍ സി. ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ് ഇവരെ ഹോസ്റ്റലില്‍ നിന്നും കാണാതായത്. ഹോസ്റ്റലിന് സമീപത്തെ ബസ് വെയിറ്റിങ് ഷെല്‍ട്ടറിന് പുറകില്‍  ഒളിച്ച നിലയില്‍ പെണ്‍കുട്ടികളെ
കണ്ടെത്തുകയായിരുന്നു.

Back to top button
error: