KeralaNEWS

വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നു

കോട്ടയം: ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ വാഴപ്പങ്ങളുടെ വില കുത്തനെ ഉയരുന്നു. ഏത്തപ്പഴം, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍ തുടങ്ങി എല്ലാ വാഴപ്പഴങ്ങളുടെയും വില നിലവാരം ഉയര്‍ന്നിരിക്കുകയാണ്. ജില്ലയിലേക്ക് കുലകള്‍ കൂടുതലായും എത്തുന്നത് തമിഴ്‌നാട്, െമെസൂര്‍, വയനാട് എന്നിവിടങ്ങില്‍ നിന്നുമാണ്. വിപണിയില്‍ വാഴക്കുലകളുടെ വരവ് കുറഞ്ഞതാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണം.

മുന്‍പ് കിലോക്ക് 45 മുതല്‍ 50 രൂപ വരെ വില ഉണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോള്‍ 80 രൂപ വരെയാണ വില. മൂന്നുമാസത്തിനു മുന്‍പ് ഞാലിപ്പൂവന് വില 50 രൂപയില്‍ താഴെയായിരുന്നു. തമിഴ്‌നാട്ടില്‍നിന്നും, വയനാട്ടില്‍ നിന്നും കൂടുതല്‍ ഏത്തക്കുലകള്‍ എത്തിയതോടെ വില ഇടിഞ്ഞുനിന്ന ഏത്തക്കുല വിലയും ഇപ്പോള്‍ ഉയര്‍ന്നു. പാതയോരങ്ങളിലും വാഹനങ്ങളിലും മറ്റും 3 കലോ 100 രൂപക്ക് കൊടുത്തിരുന്ന ഏത്തപ്പഴത്തിന് ഇപ്പോള്‍, കലോക്ക് 70 രൂപയാണ് വില. നാടന്‍ കായ വില 85 രൂപ വരെയായി. റോബസ്റ്റായ്ക്കും വില ഉയര്‍ന്നു.

20 മുതല്‍ 25 രൂപ മാത്രമുണ്ടായിരുന്ന റോബസ്റ്റ വില 50ലേക്ക് എത്തി. പാളയന്‍കോടന് 50 മുതല്‍ 60 രൂപ വരെയാണ് വില. കാലാവസ്ഥാ വ്യതിയാനം മൂലം വാഴപ്പഴങ്ങളുടെ ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. തമിഴ്‌നാട്ടില്‍ നിന്ന് ഏത്തക്കുലകള്‍ എത്താത്തതിന് പുറമേ നാടന്‍ കുലകളുടെ ലഭ്യത കുറഞ്ഞതും വില ഉയരാന്‍ കാരണമായി. മഴമൂലം തമിഴ്‌നാട്ടില്‍ കാര്യമായ ഉത്പാദനം നടക്കുന്നില്ല. കൂടാതെ, വയനാടന്‍ ഏത്തക്കുലയും വിപണിയില്‍ വലിയതോതില്‍ എത്തിത്തുടങ്ങിയിട്ടില്ല. ജൂെലെ മാസത്തോടെയെ വയനാടന്‍ കായുടെ വിളവെടുപ്പ് ആരംഭിക്കുകയുള്ളു. നാടന്‍ വാഴക്കുലകളും വിപണിയില്‍ കിട്ടാനില്ല.

Back to top button
error: