LocalNEWS

കരുനാഗപ്പള്ളിയില്‍ ദമ്പതികൾ ഷോക്കേറ്റ്‌ മരിച്ച നിലയിൽ

  കരുനാഗപ്പള്ളി: സംശയകരമായ നിലയിൽ ദമ്പതിമാരെ വീടിനുള്ളില്‍ ഷോക്കേറ്റ്‌ മരിച്ചതായി കണ്ടെത്തി. കരുനാഗപ്പള്ളി കല്ലേലിഭാഗം സാബു ഭവനത്തില്‍ സാബു (52), ഷീജ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഇരുവരെയും കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

സാബുവിന്റെ ശരീരത്തില്‍ വൈദ്യുതി കേബിള്‍ ചുറ്റിയ നിലയിലാണ്. ഇരുകൈകളിലെയും വിരലുകള്‍ വൈദ്യുതാഘാതമേറ്റ് കരിഞ്ഞിട്ടുണ്ട്. ഫൊാറന്‍സിക് വിദഗ്ധരും പോലീസും പ്രാഥമിക പരിശോധന നടത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഏക മകന്‍: അഭിനവ്

Back to top button
error: