വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം: അവധിക്കെത്തിയ പ്രവാസി മരിച്ചു

റിയാദ്: അവധിക്ക് നാട്ടിലെത്തിയ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഓയൂര്‍ സ്വദേശി സജ്ജാദ് (45) ആണ് മരിച്ചത്. സൗദി അറേബ്യയിലെ റിയാദ് ബദിയയില്‍ ബിസിനസ് നടത്തുകയായിരുന്ന സജ്ജാദ്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്കു പോയ അദ്ദേഹം മൂന്നാറില്‍വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.

തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റിയാദില്‍ മുസാമിയ, സുലൈ, ബദിയ ഭാഗങ്ങളില്‍ നിരവധി ബിസിനസ് സംരഭങ്ങള്‍ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുന്‍പാണ് അവധിക്ക് നാട്ടിലെത്തിയത്.

ഓയൂര്‍ പയ്യക്കോട് പ്ലാവില വീട്ടില്‍ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. നാട്ടിലും റിയാദിലും സാമൂഹ്യ പ്രവര്‍ത്തന രംഗത്തും സജ്ജാദ് സജീവമായിരുന്നു. റിയാദ് നവോദയയുടെ മുന്‍ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.

പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി, മക്കള്‍ വിദ്യാര്‍ത്ഥികളായ ആസിഫ്, അന്‍സിഫ്, അംന. സഹോദരങ്ങള്‍: സിദ്ധീഖ്, സലീന, ബുഷ്റ.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version