തൊണ്ടി മുതലായ മൊബൈലില്‍നിന്ന് നമ്പര്‍ ‘ചൂണ്ടി’ സ്ത്രീകളെ ശല്യംചെയ്തു; പോലീസുകാരനെതിരേ പരാതി

പത്തനംതിട്ട: നിയമ സംരംക്ഷകര്‍തന്നെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങുമ്പോള്‍ പണികിട്ടുന്നത് സാധാരണക്കാര്‍ക്ക്. തൊണ്ടി മുതലായി കിട്ടിയ ഫോണില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് പത്തനംതിട്ടയില്‍ പോലീസുകാരന്‍ നടത്തിയ ഫോണ്‍ ചെയ്യലില്‍ ഉറക്കം നഷ്ടപ്പെട്ടത് നിരവധി സ്ത്രീകള്‍ക്ക്.

പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷിനെതിരെയാണ് സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന പരാതി ഉയര്‍ന്നത്. ഇയാളുടെ ശല്യത്തില്‍ പൊറുതിമുട്ടി എസ്പിക്കാണ് പരാതി നല്‍കിയത്.

വഞ്ചനാ കേസില്‍ പ്രതി ചേര്‍ത്ത ആളുടെ ഫോണില്‍ നിന്നാണ് പോലീസുകാരന്‍ സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചത്. തൊണ്ടിയായി പിടിച്ചെടുത്ത ഫോണില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ എടുക്കുകയും ശേഷം സ്വന്തം ഫോണില്‍ നിന്ന് അവരെ വിളിക്കുകയുമാണ് അഭിലാഷിന്റെ രീതി.

പരാതിയെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പിടിച്ചെടുത്തു. അഭിലാഷിനെതിരെ നടപടി എടുത്തേക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version