വെങ്കട്ട രമണ ബായിറെഡ്ഢി എസ്.ബി.ഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ ആയി വെങ്കട്ട രമണ ബായിറെഡ്ഢി ചുമതലയേറ്റു. 37 വർഷത്തെ ബാങ്കിംഗ് സർവീസിലൂടെ മികച്ച അനുഭവസമ്പത്തും ബാങ്കിംഗ് കരിയറും നേടിയ അദ്ദേഹം ബാങ്കിന്റെ സപ്ലൈ ചെയിൻ ഫിനാൻസ് ബിസിനസ്സിന് നേതൃത്വം നൽകുന്ന കോർപ്പറേറ്റ് സെന്ററിലെ എസ്.എം.ഇ വകുപ്പിന്റെ സ്പെഷ്യൽ പ്രൊജക്ട് വിഭാഗം ജനറൽ മാനേജരായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

അതിന് മുൻപായി ഇസ്രായേലിലെ ടെൽ അവീവിൽ ബാങ്കിന്റെ വിദേശ ബാങ്കിംഗ് പ്രവർത്തനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു അദ്ദേഹം.വെങ്കട്ട രമണ ബായിറെഡ്ഢിയുടെ കാലയളവിൽ ഫോറിൻ ബിസിനസ്സ് പലമടങ്ങ് വർദ്ധിച്ചു.
ബിസിനസ് കമ്മ്യൂണിക്കേഷൻ, ഓപ്പറേഷണൽ എക്സലൻസ്, ക്രെഡിറ്റ് പെർഫോമൻസ് മോണിറ്ററിംഗ് എന്നിവയിലെ വൈദഗ്ധ്യം കൊണ്ട് ഇതുവരെ വഹിച്ച എല്ലാ ചുമതലകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചിട്ടുണ്ട്.

കോഴിക്കോട് മൊഡ്യൂൾ ഡി.ജി.എം (ബി & ഒ), ക്രെഡിറ്റ് പോളിസി ആൻഡ് പ്രൊസീജിയേഴ്‌സ് ഡിപ്പാർട്ട്‌മെന്റ്, കോർപ്പറേറ്റ് സെന്റർ ഡിജിഎം, റീജിയണൽ മാനേജർ ആർ.ബി.ഒ 3 കാക്കിനട (ആന്ധ്രപ്രദേശ്), എ.ജി.എം, ആർ.എ.സി.പി.സി വിശാഖപട്ടണം, ചീഫ് മാനേജർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട് വെങ്കട്ട രമണ ബായിറെഡ്ഢി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version