NEWS

വിമാനത്തിൽ പ്രതിഷേധിച്ചാൽ എന്താണ് നടപടി?

സിവിൽ ഏവിയേഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശ പ്രകാരം വിമാനത്തിനുള്ളിൽ പ്രതിഷേധിക്കാനാവില്ല. മാർഗനിർദ്ദേശം ലംഘിച്ചാൽ താഴെ പറയുന്ന  നടപടികൾ നേരിടേണ്ടിവരും.വിമാനത്തിൽ വെച്ചു നടത്തുന്ന കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ചാണ് ശിക്ഷ നൽകുന്നത്.
⚡വാക്കാലുള്ള ആക്രമണം: ആംഗ്യങ്ങൾകൊണ്ടോ , വാക്കുകൾകൊണ്ടോ ഒരു വ്യക്തിയെ അധിക്ഷേപിച്ചാൽ മൂന്ന് മാസം വരെ യാത്രാ വിലക്ക് ലഭിക്കാം.
⚡ശാരീരിക ആക്രമണം: തള്ളിയിടുക, ചവിട്ടുക, അടിക്കുക, അനുചിതമായി സ്പർശിക്കുക, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾ വിമാനത്തിൽ വെച്ചു നടത്തിയാൽ മാസങ്ങളോളം യാത്രാ വിലക്ക് ലഭിക്കും.
⚡ജീവൻ അപകടപ്പെടുത്തുന്ന പെരുമാറ്റം: ഏറ്റവും ഗുരുതരമായി കരുതുന്ന കുറ്റകൃത്യം ഇതാണ്. ശ്വാസംമുട്ടിക്കുക, കൊലപാതക ശ്രമം, വിമാനത്തിലെ ഉപകരണങ്ങൾക്ക് കേട് വരുത്തൽ, ക്രൂ അംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെയോ ജീവിതാന്ത്യം വരെയോ വിലക്ക് ലഭിക്കാം.
പറക്കുന്ന വിമാനത്തിനുള്ളിലാണ് സംഘർഷ‍ാവസ്ഥയുണ്ടാകുന്നതെങ്കിൽ രാജ്യാന്തര വിമാന നിയമങ്ങളനുസരിച്ച് കർശന നിയമനടപടികൾ നേരിടേണ്ടി വരും. വിമാനം റാഞ്ചാൻ ശ്രമിച്ചുവെന്നതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെടാം. വിമാനം ലാൻഡ് ചെയ്ത് വാതിലുകൾ തുറന്ന ശേഷമാണെങ്കിൽ എയർപോർട്ടിനുള്ളിലെ നിയമങ്ങളാണ് ബാധകമാകുക.
വിമാനയാത്രാ സുരക്ഷാ വശം-
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) ഇങ്ങിനെ പറയുന്നു.”
“വിമാനത്തിൽ, ഒരാളും  ,മറ്റാരെയും ഉപദ്രവിക്കുകയോ , ഭീഷണിപ്പെടുത്തുകയോ , ഭയപ്പെടുത്തുകയോ ചെയ്തുകൂടാ- ശാരീരികമായും വാക്കുകൾ കൊണ്ടും. ചെയ്താൽ ശിക്ഷ ഇതാണ്.”
“ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. നിയമം 1937 ലെയാണ് എന്ന് ആക്ഷേപിക്കേണ്ട. 2018 ൽ പരിഷ്‌ക്കരിച്ചതാണ്.”അതിനു മുമ്പ്, സർക്കാർ മറ്റൊരു ചട്ടവും സിവിൽ ഏവിയേഷൻ് റിക്വയർമെന്റ് എന്ന പേരിൽ ഇറിക്കിയിട്ടുണ്ട്- 2017 സെപ്റ്റംബറിൽ.അതനുസരിച്ച്, മേൽപ്പറഞ്ഞ മട്ടിൽ, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ മൂന്നു മാസം വിമാനയാത്രയിൽ നിന്നു വിലക്കാം.”
“കൂടാതെ, മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറു മാസവും വിലക്കാം. ഈ ഉപദ്രവത്തിൽ, പിടിച്ചു തള്ളുന്നതും (പുഷ്) ഉൾപ്പെടും.”
വിമാനത്തിനുള്ളിൽ സംഘർഷമുണ്ടായാൽ ലോക്കൽ പൊലീസിൽ പരാതി നൽകാൻ അധികാരമുള്ളത് പൈലറ്റ് ഓൺ കമാൻഡ്, എയർപോർട്ട് മാനേജർ, വിമാനക്കമ്പനിയുടെ സെക്യൂരിറ്റി ഇൻ ചാർജ് എന്നിവർക്കാണ്. ആക്രമണത്തിൽ പരുക്കേറ്റതോ ബുദ്ധിമുട്ട് നേരിട്ടതോ ആയ യാത്രക്കാർക്കു നേരിട്ടും പരാതി നൽകാം.ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്-3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ ഒരാളും മറ്റാരെയും ഉപദ്രവിക്കുകയോ , ഭീഷണിപ്പെടുത്തുകയോ , ഭയപ്പെടുത്തുകയോ ചെയ്യരുത്. ചെയ്താൽ ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ, 5 ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
മറ്റൊരു ചട്ടം സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (2017) ആണ്. ഇതനുസരിച്ച്, വാക്കുകളാൽ ഉപദ്രവിക്കുന്നവരെ 3 മാസം വിമാനയാത്രയിൽ നിന്നു വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ 6  മാസവും.

Back to top button
error: