ദുബായ് ഡ്യൂട്ടി ഫ്രീ മിലെനിയം മിലനയര്‍ നറുക്കെടുപ്പില്‍ പത്തുലക്ഷം ഡോളർ നേടി പത്തനംതിട്ടക്കാരൻ

ദുബായ് : ഡ്യൂട്ടി ഫ്രീ മിലെനിയം മിലനയര്‍ നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം.പത്തനംതിട്ട സ്വദേശിയും പ്രവാസി മലയാളിയുമായ ജോൺ വർഗീസിനെ തേടിയെത്തിയത് 10 ലക്ഷം ഡോളറിന്റെ ( 7.8 കോടി ഇന്‍ഡ്യന്‍ രൂപ) സമ്മാനമാണ്.
ഒമാനിലെ മസ്ഖതില്‍ താമസിക്കുന്ന 62കാരനായ ജോണ്‍ വര്‍ഗീസ്1999ല്‍ മിലെനിയം മിലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 192-ാമത്തെ ഇന്‍ഡ്യക്കാരനാണ്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ഡിയില്‍ ബുധനാഴ്ച നടന്ന മിലെനിയം മിലനയര്‍ 392-ാമത് സീരീസ് നറുക്കെടുപ്പിലാണ് ജോണ്‍ സമ്മാനാര്‍ഹനായത്. ജോണ്‍ മേയ് 29ന് വാങ്ങിയ 0982 എന്ന ടികറ്റ് നമ്ബരിനാണ് സമ്മാനം ലഭിച്ചത്. ആറു വര്‍ഷമായി ദുബൈ ഡ്യൂടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുത്തു വരികയായിരുന്ന ജോണ്‍, മസ്ഖതില്‍ ഒരു കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനിയിൽ ജനറല്‍ മാനേജരാണ്.

 
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version