പ്രൊഫ.സി രവീന്ദ്രനാഥ്‌ എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രകാശനം ചെയ്തു

 

മുൻ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ എഴുതിയ സുസ്ഥിര വികസനം ഭാവിയുടെ വികസന കാഴ്ചപ്പാട് എന്ന പുസ്തകം പ്രൊഫ.എം കെ സാനു കൊച്ചി മേയർ എം അനിൽ കുമാറിന് നൽകി പ്രകാശനം ചെയ്തു.ഏറെ ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വികസന കാര്യത്തിൽ സുസ്ഥിര വികസനത്തിന് ഉതകുന്ന മൂല്യവത്തായ ഒരു ആശയമാണ് പ്രൊഫ.സി രവീന്ദ്രനാഥ്‌ ഈ പുസ്തകത്തിലൂടെ മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രൊഫ.എം.കെ സാനു പറഞ്ഞു.

സാനുമാഷിൻ്റെ കൊച്ചിയിലെ വസതിയിൽ നടത്തിയ ചടങ്ങിൽ ടി നരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മേയർ എം എം അനിൽകുമാർ,
പ്രൊഫ.സി രവീന്ദ്രനാഥ്, കെ സുധാകരൻ ( തിങ്കൾ ബുക്സ്), ആർ റിഷാദ് ബാബു, ഇ അബ്ദുൾ കലാം, അശ്വതി എസ്, അനിൽ രാധാകൃഷ്ണൻ, കെ വി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version