ലഹരിമരുന്ന് നൽകി വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ

തിരൂർ: ഹൈസ്കൂൾ വിദ്യാർത്ഥികളെ ലഹരിമരുന്ന് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തലക്കടത്തൂർ സ്വദേശി കുന്നത്ത് പറമ്പിൽ മുസ്തഫ(59)യെ തിരൂർ പോലീസ് പിടികൂടി. ലഹരിയുല്പന്നങ്ങളായ ഹാൻസ്, കഞ്ചാവ്ബീഡി എന്നിവ കുട്ടികൾക്ക് നൽകി സൗഹൃദമുണ്ടാക്കുകയാണ് പ്രതി മുസ്തഫയുടെ രീതി. പിന്നീട് ഇവ തേടി സമീപിക്കുമ്പോഴാണ് കുട്ടികളെ പീഡനത്തിനിരയാക്കുന്നത്.
വീട്ടുകാർ കുട്ടികളിൽ നിന്ന് ഹാൻസും ബീഡിയും കണ്ടെടുത്തതോടെയാണ് വിവരങ്ങളറിഞ്ഞ് പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിൽ എസ്.ഐ ജലീൽ കറുത്തേടത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സിവിൽ പോലീസ് ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version