അർദ്ധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം; 61കാരൻ പിടിയിൽ

കൊല്ലം: അര്‍ദ്ധരാത്രി വീട്ടില്‍ അതിക്രമിച്ചുകടന്ന് ലൈംഗികാതിക്രമം കാട്ടിയെന്ന കേസില്‍ പ്രതിയെ പൊലീസ അറസ്റ്റ് ചെയ്തു. കൊല്ലം ബീച്ചിന് സമീപം ജോനകപ്പുറം മുസ്ലിം കോളനി-551ല്‍ ജോണ്‍സൺ(61) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പള്ളിത്തോട്ടം പോലീസ് പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

അഞ്ച് ദിവസം മുമ്പാണ് പ്രതി പള്ളിത്തോട്ടത്തിന് സമീപത്തുള്ള വീട്ടിൽ രാത്രിയിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. വീട്ടമ്മയുടെ നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതേത്തുടർന്ന് വീട്ടമ്മ പള്ളിത്തോട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ബന്ധുവീടുകളിലും മറ്റും ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുകേഷ്, അനില്‍ ബേസില്‍, ഹിലാരിയോസ്, ജി.എ.എസ്.ഐ. കൃഷ്ണകുമാര്‍, സുനില്‍കുമാര്‍, എസ്.സി.പി.ഒ. ഷാനവാസ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version