അഗ്നിപഥ് പ്രതിഷേധം മയപ്പെടുത്താൻ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതിയിലെ പെൻഷൻ കുടിശ്ശിക നൽകാൻ കേന്ദ്രം

ദില്ലി: ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ നീക്കം. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശ്ശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്ഞാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്.

ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

ഒരേ കാലയളവ് സർവീസുള്ള, ഒരേ റാങ്കിൽ വിരമിച്ച എല്ലാവർക്കും ഒരേ പെൻഷൻ നൽകാൻ 2015 നവംബർ 7നാണ് കേന്ദ്ര സർക്കർ വിജ്‌ാപനം ഇറക്കിയത്. ഇത് പ്രകാരം ഓരോ 5 വർഷം കൂടുന്പോഴാണ് പെന്‍ഷന്‍ പരിഷ്കരിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ അടിസ്ഥാന വർഷം 2014 ആക്കണം ഓരോ വർഷം പെന്‍ഷന്‍ പരിഷ്കരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ആയിരുന്നു വിരമിച്ച സൈനീകർ ഹർജിയില്‍ ആവശ്യപ്പെട്ടത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version