സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് 48 റോഡുകളും 3 പാലങ്ങളും 4 കെട്ടിടങ്ങളും ഉൾപ്പടെ 170.47 കോടി രൂപയുടെ ഭരണാനുമതി നല്കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

കാസർകോട് ഒഴികെ മറ്റെല്ലാ ജില്ലകൾക്കും പണം അനുവദിച്ചിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട കാസർകോട്ടെ വിവിധ വികസന പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും  മന്ത്രി അറിയിച്ചു.തുടർന്ന് ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും പണം അനുവദിക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version