CrimeNEWS

വ്യാജരേഖ വച്ച് ബാങ്കില്‍നിന്ന് പണം തട്ടി: നിര്‍മാതാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ സിനിമ നിര്‍മാതാവ് അറസ്റ്റില്‍. തെക്കില്‍ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ചെര്‍ക്കള ശാഖയില്‍ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. കോണ്‍ട്രാക്ടര്‍ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു.

2018 മുതലാണ് വ്യാജ രേഖകള്‍ നല്‍കി ഇയാള്‍ ബാങ്കില്‍ നിന്ന് പല തവണകളായി വായ്പ എടുത്തത്. വിശദമായ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മെഹഫൂസിനെതിരെ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എം ഡി മെഹഫൂസ് നിര്‍മ്മിച്ച ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന സിനിമ അടുത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ്.

Back to top button
error: