പാലക്കാട്ട് യുവാവിനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു; പ്രതി പിടിയിൽ

പാലക്കാട്: നരികുത്തിയില്‍ യുവാവ് അടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയില്‍.നരികുത്തി സ്വദേശി ഫിറോസാണ് പോലീസ് പിടിയിലായത്.

അനസ് എന്ന യുവാവ് ചൊവ്വാഴ്ച ഉച്ചയ്‌ക്കാണ് മര്‍ദ്ദനമേറ്റതിന് പിന്നാലെ മരിച്ചത്.അനസ് മാനസികമായി വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് വിവരം.ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റതിന് പിന്നാലെയാണ് അനസ് മരിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.തുടർന്നാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ്‌ ചെയ്തത്.

 

 

ഫിറോസും മറ്റൊരു യുവാവും ചേര്‍ന്ന് ബൈക്കില്‍ എത്തുന്നതും അനസിനെ കണ്ടയുടനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് രണ്ട് തവണ അടിക്കുകയുമായിരുന്നു.ഇതില്‍ ആദ്യത്തെ അടി കൈകളിലും രണ്ടാമത്തെ അടി തലയക്കുമാണ് കൊണ്ടത്.ഫിറോസ് മര്‍ദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version