NEWS

പതിവായി ഞായറാഴ്ച സര്‍വിസ് മുടക്കിയിരുന്ന 138 സ്വകാര്യ ബസുകൾക്ക് നോട്ടീസ് 

തിരുവനന്തപുരം: ഞായറാഴ്ച സര്‍വിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെത്തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ നടത്തിയ വാഹന പരിശോധനയില്‍ 138 സ്വകാര്യ ബസുകള്‍ക്ക് നോട്ടീസ് നൽകി.

ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.ജനപ്രതിനിധികൾ ഉൾപ്പടെ വിഷയത്തിൽ പരാതി ഉന്നയിച്ചിരുന്നു.

 

 

 

ഞായറാഴ്ച സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രത്യേകം പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്.തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Back to top button
error: