CrimeNEWS

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു

കോഴിക്കോട്: ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപുറത്ത് ശ്രീരാഗത്തില്‍ സൂര്യകാന്ത് (അപ്പൂസ്-28) ആണ് മരിച്ചത്.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങുകയും അതേ സമയത്തു തന്നെ അപസ്മാര മുണ്ടാവുകയും ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ട റിപ്പോര്‍ട്ട് പുറത്തു വന്ന ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാവുകയുള്ളൂ.

പിതാവ്: ബാലന്‍ (എല്‍.ഐ.സി. ഏജന്റ്). മാതാവ്: തങ്കമണി. സഹോദരി: ഡാലിയ. സംസ്‌കാരം പോസ്റ്റ്‌മോമോര്‍ട്ട നടപടികള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും.

 

Back to top button
error: