ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചു; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ അച്ഛനും മകനു മരിച്ചത് ആത്മഹത്യയെന്ന് സൂചന.
ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിപ്പിച്ചാണ് നെടുമങ്ങാട് നല്ലമ്ബ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാത്രി പതിനൊന്നരയോടെയാണ് മാമം പെട്രോള്‍ പമ്ബിന് സമീപം വെച്ച്‌ അപകടമുണ്ടായത്.എന്നാൽ ഇതിന് മുൻപ് രാത്രി 10.59 ഓടെ ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച്‌ പ്രകാശ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്.മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ പെട്രോള്‍ നിറയ്ക്കുന്നതിന് പോയ പെട്രോള്‍ ടാങ്കറിലേക്കാണ് കാര്‍ ഇടിച്ചത്.ഉടന്‍ തന്നെ സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇരുവരെയും ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version