NEWS

എറണാകുളം ഹസ്രത് നിസാമുദ്ദിൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് ആരംഭിക്കുന്നു

കൊച്ചി: ജൂലൈ 6 മുതൽ, എറണാകുളം ഹസ്രത് നിസാമുദ്ദിൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് സർവീസ് ആരംഭിക്കുന്നു.
 ബുധനാഴ്ച വെളുപ്പിനെ 2.15ന് ആണ് പുറപ്പെടുന്നത്.കൊങ്കൻ റെയിൽവേ വഴി ആണ് സർവീസ്. കേരളത്തിൽ എറണാകുളം, തൃശൂർ, ഷൊർണ്ണൂർ, കോഴിക്കോട്, കണ്ണൂർ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.
തിരികെ വെള്ളിയാഴ്ച രാവിലെ 5 മണിക്ക് ഹസ്രത് നിസാമുദ്ദിനിൽ നിന്ന്  പുറപ്പെടും. ഞായറാഴ്ച വെളുപ്പിനെ 2.35ന് എറണാകുളം എത്തും.
18 കോച്ച് ഉള്ള ട്രെയിനിൽ 4 സ്ലീപ്പർ കോച്ചുകൾ മാത്രമാണ് ഉള്ളത്. 2 2A, 5 3A ഉം 3 3E യും ഉണ്ടാകും. 2 അൺ റിസർവ്ഡ് കോച്ചുകളും ഉണ്ടാകും.

Back to top button
error: