ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമും കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയിൽ ഏറ്റുമുട്ടും

കൊച്ചി: ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള സൗഹൃദ മത്സരം സെപ്റ്റംബറില്‍ കൊച്ചിയില്‍ നടക്കും.

ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഇവാന്‍ വുകാമാനോവിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.കേരളത്തില്‍ പരിശീലന ക്യാമ്ബ് നടത്തുമെന്ന് ഇന്ത്യന്‍ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കോച്ചിന്‍റെ വെളിപ്പെടുത്തല്‍.

 

 

 

പ്രീസീസണ്‍ മത്സരങ്ങളില്‍ യൂറോപ്യന്‍ ടീമുകളോട് കളിക്കുന്നതിനൊപ്പം ഇന്ത്യന്‍ ദേശീയ ടീമിനോടും സൗഹൃദ മത്സരത്തിന് താല്‍പര്യമുണ്ടെന്ന് വുകോമനോവിച്ച്‌ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്റ്റിമാക് കേരളത്തിലെ കാണികളുടെ ആവേശം നേരിട്ട് അറിയണമെന്നും ടീമിന്‍റെ ക്യാമ്ബ് കേരളത്തിലേക്ക് മാറ്റണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഒക്ടോബര്‍ ആറിന് ഐ.എസ്.എല്‍ ഒമ്ബതാം സീസണ്‍ തുടങ്ങുമെന്നിരിക്കെ ബ്ലാസ്റ്റേഴ്സിന് മികച്ച പ്രീസീസണ്‍ മത്സരപരിചയമാകും ദേശീയടീമിനെതിരായ പോരാട്ടം.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version