സുരേഷ് ഗോപി ബി.ജെ.പി വിടുമോ? വാർത്ത വ്യാജമാണെന്ന് ബി. ജെ. പി, അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് താരം

ബി.ജെ.പി വിടുമെന്ന പ്രചരണങ്ങളോട് പ്രതികരിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. വീണ്ടും രാജ്യസഭ സീറ്റ് നല്‍കാത്തതിനാല്‍ സുരേഷ് ഗോപി പാര്‍ട്ടി വിടുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ താരം ഇതെല്ലാം തള്ളിക്കളയുകയാണ്.

“ബിജെപി വിടുമെന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ദുഷ്ടലാക്കുണ്ട്. ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം. ഇത് എന്തിന് വേണ്ടിയായിരുന്നുവെന്ന്. ബിജെപി വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്രമോദിയ്ക്കും അമിത് ഷായ്ക്കും ജെപി നദ്ദക്കും രാജ്നാഥ് സിങിനും ഉറച്ച പിന്തുണ നല്‍കും…”
സുരേഷ് ഗോപി പറഞ്ഞു.

ഇതിനിടെ വാർത്ത വ്യാജമാണെന്ന പ്രതികരണവുമായി ബി. ജെ. പി രംഗത്തെത്തി.

രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ബി. ജെ. പി.

സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ട അധമശക്തികള്‍ അസത്യ പ്രചരണം നടത്തുകയാണെന്നും അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബി. ജെ. പി പ്രസ്താവനയില്‍ വ്യക്തമാക്കി. ബി. ജെ. പിയുടെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും സജീവമായി തുടരുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടുണ്ടെന്നും, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സുരേഷ്‌ ഗോപിയും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബി. ജെ. പി അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version