IndiaNEWS

ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി നാടിന് അഭിമാനമായി രേവതി രാജേഷ്

   കോട്ടയം: അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ​​ദി​​നമായ ഇ​​ന്ന് എരുമേലി ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ വീട്ടിൽ ആഹ്ലാദം അലതല്ലുകയാണ്. ഡൽഹിയിൽ വച്ച് നടന്ന ദേശീയ യോഗ ചാമ്പ്യൻഷിപ്പിൽ കൊച്ചുതുണ്ടിയിൽ രാജേഷ്, രാജി ദമ്പതികളുടെ മൂത്ത മകൾ രേവതി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ വാർത്ത ആ വീട്ടിൽ മാത്രമല്ല നാട്ടിലാകെ സന്തോഷം പരത്തി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും 16 കുട്ടികൾ വീതം 4 വിഭാഗത്തിലായാണ് മത്സരം നടന്നത്. അതിൽ 14-16 വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കും,12-14 വിഭാഗത്തിൽ പെട്ട ആൺകുട്ടികൾക്കു മാണ് ഗോൾഡ് മെഡൽ ലഭിച്ചത്.

5 വർഷമായുള്ള അതീവ പരിശ്രമത്തിൻ്റെ ഫലമാണ് രേവതിയുടെ ഈ നേട്ടമെന്ന് എരുമേലി വെൺകുറിഞ്ഞി എസ്.എൻ.ഡി.പി ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് രാജശ്രീ പറഞ്ഞു. അദ്ധ്യാപിക ഒരു യോഗാസനം കൊടുത്താൽ ഉറച്ച ലക്ഷ്യബോധത്തോടെയാണ് രേവതി ചെയ്യാൻ ശ്രമിക്കുന്നതെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
ഇന്ന് രാ​​ജ്യ​​ത്തെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ​​ദി​​നത്തിൻ്റെ ഭാഗമായി വി​​പു​​ല​​മാ​​യ ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ന്നു. ക​​ർ​​ണാ​​ട​​ക​​യി​​ലെ മൈ​​സൂ​​രു​​വി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി മെ​​ഗാ യോ​​ഗ അ​​ഭ്യാ​​സ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽകിയത്.15,000 പേ​​ർ പ​​ങ്കെ​​ടു​​ത്തു എന്ന് സം​​ഘാ​​ട​​ക​​ർ അ​​റി​​യി​​ച്ചു. എ​​ട്ടാ​​മ​​ത് അ​​ന്താ​​രാ​​ഷ്‌​​ട്ര യോ​​ഗാ​​ദി​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി രാ​​ജ്യ​​ത്ത് 75,000 സ്ഥ​​ല​​ങ്ങ​​ളി​​ൽ യോ​​ഗാ പ്രദർശനങ്ങൾ സംഘടിപ്പിച്ചിരുന്നു.

Back to top button
error: