തേന്‍ കിട്ടാനില്ല! പഞ്ചസാര വച്ച് അഡ്ജസ്റ്റ് ചെയ്യാം; റേഷന്‍ കട കാലിയാക്കി കരടി

ഊട്ടി: കാട്ടില്‍ തേന്‍ കിട്ടാതായതുകൊണ്ടാണോ, നാട്ടിലെ പഞ്ചസാരയുടെ മധുരം ഇഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, ഊട്ടിയിലെ കാട്ടിലെ കരടിക്കിപ്പോള്‍ ഇഷ്ടം നാട്ടിലെ വിഭവങ്ങളാണ്, അതും നാട്ടുകാരുടെ വിഭവങ്ങള്‍.

കൂനൂര്‍, കോത്തഗിരി, അറുവങ്കാട് ഭാഗങ്ങളിലാണ് കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത്. കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കരടി കൂനൂരിന് സമീപം പഴയ അറുവങ്കാട്ടിലെ റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് പലചരക്കുകള്‍ തിന്ന് ഭീതി പരത്തി.

റേഷന്‍ കടയുടെ വാതില്‍ തകര്‍ക്കുന്ന കരടി.

കടയ്ക്കുള്ളില്‍ കയറിയ കരടി പഞ്ചസാര, പാം ഓയില്‍, അരി എന്നിവ ഭക്ഷിക്കുകയായിരുന്നു. ഇവിടങ്ങളില്‍ കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. നാട്ടുകാര്‍ പുറത്തിറങ്ങാന്‍തന്നെ പേടിക്കുന്ന സ്ഥിതിയാണ്. അവയെ കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version