യാക്കോബായസഭാ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ് കാലംചെയ്തു

മണര്‍കാട്(കോട്ടയം): യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ പൊളിക്കാര്‍പ്പസ്(52) കാലംചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയം മണര്‍കാട് സെന്റ് മേരീസ് ആശുപത്രിയില്‍ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം.

കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തന്‍പള്ളി ഇടവാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്. വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അരാമിയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.

മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ മൃതദേഹം പൊതുദർശനത്തിന് എത്തിക്കുന്നു

ഇന്ന് വൈകുന്നേരം 5 വരെ മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ പൊതുദര്‍ശനമുണ്ടാവും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശേഷം കുറിച്ചി സെന്റ് മേരീസ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും.

ബുധനാഴ് ഉച്ചകഴിഞ്ഞ് 3ന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കബറടക്ക ശുശ്രൂഷ നടക്കും.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version