
ദുബായ്: ഗൾഫിൽ സ്കൂൾ അവധിയായതോടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്കുകൾ.രണ്ടിരട്ടിയോളമാണ് വർധന.
ജൂലൈയിലാണ് സ്കൂളുകളില്‍ മധ്യവേനലവധി തുടങ്ങുന്നത്.ജൂലൈ ഒൻപതിനോ പത്തിനോ ആകും ബലിപ്പെരുന്നാൾ.പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍.എന്നാല്‍ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനത്തേക്കാൾ വേഗത്തിൽ കുതിക്കുകയാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളാണ് നിരക്കുയര്‍ത്തുന്നത്.ഇപ്പോൾ പതിനായിരത്തിനടുത്തുള്ള ദുബായ് കോഴിക്കോട് യാത്ര ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നാൽപ്പതിനായിരത്തിന് മുകളിലാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
മസ്കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് 47 റിയാലാണ് ചാർജ്.മസ്കറ്റ്-കൊച്ചി വിമാനത്തില്‍ 43 റിയാല്‍ മുടക്കിയാല്‍ ടിക്കറ്റ് ലഭിക്കും.എന്നാല്‍ ജൂണ്‍ പത്തോടെ ടിക്കറ്റ് നിരക്ക് 100 റിയാലായി ഉയർന്നു.
ജൂണ്‍ രണ്ടാം വാരം കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. ജൂണ്‍ 17 ന് ഇത് 161 റിയാലായി ഉയർന്നു. തിരുവനന്തപുരത്തേക്ക് 109 റിയാലായിരുന്നത് ജൂൺ 17 ന് 148 റിയാലായി ഉയർന്നു.കണ്ണൂരിലേക്ക് ജൂണ്‍ ഒമ്പതിനു തന്നെ 137 ആണ് നിരക്ക്.
കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള നിരക്കുകളും വര്‍ധിക്കും.തിരുവനന്തപുരം സെക്ടറില്‍ നിന്ന് മസ്കറ്റിലേക്ക് ജൂണ്‍ ആദ്യത്തില്‍ തന്നെ 100 റിയാലില്‍ അധികമാകുന്നുണ്ട്.ജൂലൈയോടെ ഇത് 160 റിയാലിൽ എത്തും.കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളും ഇക്കാലയളവിൽ കൂടുതലാണ്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
നുപൂർ ശർമയ്ക്കെതിരായ കേസുകൾ ദില്ലിയിലേക്ക് മാറ്റി -
ജനവാസ-കൃഷിയിട മേഖലകളെ ബഫര്‍സോണില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി -
ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് കൊല്ലപ്പെട്ടു; സുഹൃത്ത് കീഴടങ്ങി -
കരുവന്നൂര്‍ തട്ടിപ്പ് കേസ് പ്രതികളുടെ വീടുകളില്‍ ഒരേസമയം ഇഡി റെയ്ഡ് -
ഓട്ടോറിക്ഷ മറിഞ്ഞ് ഒന്‍പതുവയസുകാരി മരിച്ചു -
ഭൂരിപക്ഷമുള്ള പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പരിമിത സൗകര്യം അനുവദിക്കാന്‍ കഴിയുമോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; സുപ്രീം കോടതി വിധിക്ക് വിരുദ്ധമെന്ന് ഓര്‍ത്തഡോക്സ് സഭ -
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയ്ക്ക് ജാമ്യം -
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി; കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവ് -
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം -
ഭീമ കൊറേഗാവ് കേസില്‍ കവി വരവര റാവുവിന് ജാമ്യം -
ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 2 വരെ നിയമസഭാ സമ്മേളനം; അസാധുവായ ഓര്‍ഡിനന്‍സുകള്‍ ബില്ലായി തിരിച്ചെത്തും -
ബിഹാറില്‍ മഹാഗഡ്ബന്ധന് സര്‍ക്കാര്‍ അധികാരത്തില്‍ -
സെക്രട്ടേറിയറ്റ് അസോസിയേഷന് ഭാരവാഹി പ്രഖ്യാപനം കെപിസിസിയുടെ അറിവോടെയല്ല -
കൊച്ചിയില്‍ സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക് തത്വത്തില്‍ അനുമതി -
പ്രമോദിനും ആഗ്രഹമുണ്ട് നമ്മളിൽ ഒരാളായി ജീവിക്കാൻ, സുമനസുകൾ എത്തും, എത്താതിരിക്കില്ല കൈത്താങ്ങായി….