NEWS

ബംഗ്ലാദേശി മത പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡൽഹി :തീവ്ര മതപ്രചാരണവും കലാപാഹ്വാനവും നടത്തിയ ബംഗ്ലാദേശി മത പ്രഭാഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യ.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.അസമിലാണ് സംഭവം.
ജലാല്‍ ഉദ്ദീന്‍ ഉസ്മാനി, മുഫ്തി ഹുസൈന്‍, അബു താഹര്‍, എംഡി ജക്കറിയ, ഖവാജ ബദ്റുദ്ദോസ ഹൈദര്‍, ഹസ്രത്ത് മൗലാന മുഫ്തി എന്നീ മതപ്രഭാഷകരെയും ഗായകനായ മുനിയ മൂണിനെയുമാണ് നാട് കടത്തിയത്. ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തു.ടൂറിസ്റ്റ് വിസയിലും മെഡിക്കല്‍ വിസയിലും എത്തി ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത പടര്‍ത്തുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്തു എന്ന കണ്ടെത്തലിനെ തുടർന്നാണിത്.
അസമിലെ, ധൂബ്രി, വാല്‍ബെറ്റ, ഗോള്‍പാറ, മോറിഗാവ്, മാലിഗാവ് എന്നിവിടങ്ങളില്‍ എത്തി ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ഇവര്‍ രാജ്യവിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയത്. ഇത് സംബന്ധിച്ച്‌ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടിയെടുത്തതെന്ന് അസം എഡിജിപി ഹീരേനാഥ് പറഞ്ഞു.

Back to top button
error: