ഈ ലോകം എല്ലാം തികഞ്ഞവർക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതല്ല;ഇതാ കൺമണിയുടെ കഥ

ന്മനാ കൈകളില്ലെങ്കിലും മാവേലിക്കര സ്വദേശിനി കണ്‍മണിയ്ക്ക് തന്‍റെ ലക്ഷ്യങ്ങിലേക്ക് എത്താന്‍ അതൊന്നും ഒരു തടസമല്ല. ശാരീരിക പരിമിതികൾ മറികടന്ന് ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയിരിക്കുകയാണ് ഈ യുവകലാകാരി. കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് കണ്‍മണിയുടെ റാങ്ക് നേട്ടം.സംഗീതത്തിൽ സ്വാതി തിരുനാൾ കോളേജിൽ തുടർപഠനം ചെയ്യാൻ ആണ് കണ്മണിയുടെ ആഗ്രഹം. നല്ലൊരു ചിത്രകാരിയും കൂടിയാണ് കണ്മണി.
പ്രതിസന്ധികളിൽ തളർന്നുപോകുമ്പോഴല്ല മറിച്ച് അതിജീവിച്ചു കാണിച്ചുകൊടുക്കുക തന്നെ വേണം.ഈ ലോകം എല്ലാം തികഞ്ഞവർക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതല്ല., നിങ്ങളുടെ കഴിവുകളുടെ മുന്നിൽ പരിമിതികളൊന്നും ഒരു കുറവുകളെ അല്ല…!!
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version