അത്താഴം വിളമ്പാൻ വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി

ത്താഴം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ച ശേഷം ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം തന്നെ ഉറങ്ങിയ ഭര്‍ത്താവ് വിനോദ് കുമാര്‍ ദുബെ ഉണര്‍ന്നതിന് ശേഷമാണ് ഭാര്യ മരിച്ചതായി മനസ്സിലാക്കിയത്.

കുറ്റകൃത്യം ചെയ്ത ശേഷം പ്രതി വീട്ടിലുണ്ടായിരുന്ന 40,000ലധികം രൂപയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. ദില്ലി അതിര്‍ത്തിയില്‍ നിന്നും കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ജൂണ്‍ 17ന് രാവിലെ 9.30ന് വിനോദ് കുമാര്‍ ദുബെ തന്റെ ഭാര്യ സൊണാലി ദുബെയെ കൊലപ്പെടുത്തിയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

സംഭവസ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തില്‍ ഭാര്യയെ തലയണയുടെ സഹായത്തോടെ അടിച്ചും ഞെരിച്ചും കൊലപ്പെടുത്തി എന്ന് കണ്ടെത്തി.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version