ചൂണ്ടയിടാന്‍ പോയ ആൾ പുഴയില്‍ വീണ് മരിച്ചു

കാസർകോട് :ചൂണ്ടയിടാന്‍ പോയയാള്‍ പുഴയില്‍ വീണ് മരിച്ചു. കുമ്ബള റെയില്‍വേ സ്റ്റേഷന് സമീപം തട്ടുകട നടത്തിയിരുന്ന മൊയ്തു (53) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി മൊഗ്രാല്‍ റെയില്‍ പാലത്തില്‍ നിന്ന് കൂട്ടുകാരോടൊപ്പം ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ വേണ്ടി കയര്‍ ഉപയോഗിച്ചു താഴോട്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കയര്‍ പൊട്ടി പുഴയിലേക്ക് വീഴുകയായിരുന്നു.
ഭാര്യ:നൂര്‍ജഹാന്‍. മക്കള്‍: അന്‍ഷാബ്, ഷാനിബ്, ഷബീബ്
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version