ഇനി മത്സരിക്കാനില്ല;സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുന്നു

തിരുവനന്തപുരം:സുരേഷ് ഗോപി ബിജെപിയുടെ സജീവപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുന്നുവെന്ന് റിപ്പോർട്ട്.കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും മുഴുവനായും പിന്‍മാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അദ്ദേഹം അറിയിച്ചതായാണ് വിവരം.സംസ്ഥാനത്തെ പാര്‍ട്ടി സംവിധാനങ്ങളോടുള്ള എതിര്‍പ്പാണ് ഇതിന് കാരണമെന്നും പറയപ്പെടുന്നു.

 

 

ഇനി ഒരു തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനോ പ്രവര്‍ത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നാണ് സൂചന.ഇത് കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞതായും വിവരമുണ്ട്.

 

 

 

 

 

കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിലും ഇത്തവണ തൃക്കാക്കരയിലും ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിച്ചതിൽ ക്ഷുഭിതനായിരുന്നു അദ്ദേഹം.താൻ കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിൽ തോറ്റത് കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബുവിൽ നിന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ രണ്ടു കോടി രൂപ കൈപ്പറ്റി കോൺഗ്രസ്സിന് വോട്ട് മറിച്ചതുകൊണ്ടാണെന്ന് തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർഥി ഡോ കെ എസ് രാധാകൃഷ്ണനും അടുത്തിടെ ആരോപിച്ചിരുന്നു.

 

 

 

അണികളോട് സിപിഎമ്മിന്റെ ശക്തമായ ശബ്ദമായ എം സ്വരാജിനെ തോൽപ്പിക്കണം അതിന് ബാബുവിന് വോട്ട് ചെയ്യണം എന്നായിരുന്നു പക്ഷേ പറഞ്ഞിരുന്നത്.എനിക്ക് ബിജെപിയുടെ വോട്ട് ലഭിക്കുമെന്ന് കെ ബാബു അന്ന് പരസ്യമായി പറയുക പോലുമുണ്ടായി.ബിജെപിയുടെ 15000-ൽ അധികം വോട്ടുകൾ അന്ന് കോൺഗ്രസിന് ലഭിക്കുകയും ചെയ്തിരുന്നു.വെറും 700 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബാബു അന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.കഴിഞ്ഞ തവണത്തേക്കാൾ ആറായിരത്തോളം വോട്ടുകളുടെ കുറവായിരുന്നു ഇത്തവണ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് ലഭിച്ചത്.

 

 

 

 

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version