ഗൈഡിന്‍െ്‌റ കണ്ണുവെട്ടിച്ച് സാഹസികത; പതിനെട്ടുകാരനെ വെള്ളച്ചാട്ടത്തില്‍ കാണാതായി

പാലക്കാട്: ധോണി വെള്ളച്ചാട്ടത്തില്‍ വീണ് 18 വയസ്സുകാരനെ കാണാതായി. പെരിങ്ങോട്ടുകുറിശ്ശി ചൂലന്നൂര്‍ സ്വദേശി അജിന്‍ എന്ന യുവാവിനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

ഉച്ചയോടെയാണ് 10 അംഗ സംഘം ധോണി വെള്ളച്ചാട്ടം കാണാന്‍ പോയത്. ഇവിടെയുള്ള ഗൈഡിന്റെ കണ്ണുവെട്ടിച്ച് അജിനും മറ്റൊരു യുവാവും മുകള്‍ ഭാഗത്തുള്ള വെള്ളച്ചാട്ടത്തിനടുത്തേക്ക് കയറിപ്പോവുകയായിരുന്നു. അവിടെനിന്നാണ് അജിന്‍ വെള്ളച്ചാട്ടത്തിലേക്ക് വീണത്.

പോലീസും വനംവകുപ്പും ഫയര്‍ഫോഴ്സും സ്ഥലത്ത് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അജിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version