IndiaNEWS

പറന്നുയര്‍ന്ന സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി: ദില്ലി-ജബല്‍പൂര്‍ സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്തിനുള്ളില്‍ മര്‍ദ്ദ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പറന്നുയര്‍ന്ന ഉടനെ വിമാനം തിരിച്ചിറക്കിയത്. സുരക്ഷിതമായി ഇറക്കാന്‍ കഴിഞ്ഞതായി സ്‌പൈസ്‌ജെറ്റ് കമ്പനി അധികൃതര്‍ അറിയിച്ചു.

ഇന്ന് രാവിലെ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തീപിടിച്ചതോടെ സ്‌പൈസ് ജെറ്റ് പാറ്റ്‌ന വിമാനവും തിരിച്ചിറക്കിയിരുന്നു. പാറ്റ്‌ന -ദില്ലി സ്‌പൈസ് ജെറ്റ് വിമാനത്തിനാണ് തീ പിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ ഒഴിപ്പിച്ചു.

https://twitter.com/ANI/status/1538520945723265031?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1538520945723265031%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FANI%2Fstatus%2F1538520945723265031%3Fref_src%3Dtwsrc5Etfw

ഒന്നാം നമ്പര്‍ എഞ്ചിനിലാണ് പക്ഷി ഇടിച്ചതെന്നും എഞ്ചിന് ഓഫാക്കി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു. വിശദമായ പരിശോധനയില്‍ എഞ്ചിന്‍ ഫാനിന്റെ മൂന്ന് ബ്ലെയിഡുകള്‍ തകര്‍ന്നതായി കണ്ടത്തി. 185 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Back to top button
error: