NEWS

ബൈക്ക് റേസിംഗിനിടെ അപകടം; രണ്ട് പേര്‍ മരിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് റേസിംഗിനിടെ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.ചൊവ്വര സ്വദേശി ശരത്, നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്.വിഴിഞ്ഞം കല്ലുവെട്ടാങ്കുഴിയില്‍ ആണ് അപകടമുണ്ടായത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ മറ്റു വാഹനാപകടങ്ങളില്‍ അഞ്ച് മരണം. കണ്ണൂര്‍ പാപ്പിനിശേരിയില്‍ പിക്കപ്പ് വാന്‍ ഇടിച്ച്‌ രണ്ട് പേരും പെരുമ്ബാവൂരില്‍ കെഎസ്‌ആര്‍ടിസി ബസ് കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികനും കോഴിക്കോട് ചേളന്നൂരില്‍ കാര്‍ മതിലില്‍ ഇടിച്ച്‌ രണ്ടു പേരുമാണ് മരിച്ചത്.

Back to top button
error: