NEWS

16 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം: ഹൈക്കോടതി

ചണ്ഡിഗഢ്: 16 വയസിനു മുകളില്‍ പ്രായമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.

കുടുംബത്തില്‍നിന്ന് ഭീഷണി നേരിടുന്നതിനാല്‍ തങ്ങളുടെ ജീവനു സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സ്വദേശിയായ 21കാരനും 16കാരിയായ ഭാര്യയും ചേര്‍ന്നുനല്‍കിയ ഹർജി പരിഗണിക്കെയായിരുന്നു ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ ഉത്തരവ്.മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം മുസ്‌ലിം വ്യക്തിനിയമം അനുസരിച്ചാണ് നടക്കുന്നതെന്നും ജസ്റ്റിസ് ജസ്ജിത് സിങ് ചൂണ്ടിക്കാട്ടി.

 

 

 

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാനുള്ള അവകാശമുണ്ട്. അതില്‍ ഇടപെടാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമില്ലെന്നും ഇവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.മുസ്‌ലിം നിയമപ്രകാരം 15 വയസില്‍ തന്നെ പ്രായപൂര്‍ത്തിയാകുമെന്ന് ദമ്ബതികളും കോടതിയില്‍ ചൂണ്ടിക്കാട്ടി.

Back to top button
error: