കാലിന് ചികിത്സിക്കാൻ ആശുപത്രിയിലെത്തിയ രോഗി വനിതാ ഡോക്ടർക്കു നേരെ ലൈംഗികതിക്രമത്തിനു തുനിഞ്ഞു, ഒടുവിൽ അകത്തായി

ലപ്പുഴ കാവുങ്കലിലെ  സ്വകാര്യ ആശുപത്രിയിൽ കാലിന് ചികിത്സിക്കാനെത്തിയ രോഗി വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ചു. ആപ്പൂർ സ്വദേശി അമ്പാടി കണ്ണനാണ് കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലെത്തി അതിക്രമത്തിനു തുനിഞ്ഞത്. ഒടുവിൽ പ്രതിയെ മണ്ണഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഈ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ ഇയാൾ മർദിക്കാനും ശ്രമിച്ചതായി പരാതിയുണ്ട്.

ഇന്ന് (ഞായർ) പുലർച്ചെയാണ് കാലിന് സുഖമില്ലെന്ന് പറഞ്ഞ് കണ്ണൻ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. വനിതാ ഡോക്ടർ പരിശോധിക്കാനെത്തിയപ്പോഴാണ് ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്. പിന്നീട് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാനമായ കേസ് ഇതിനു മുൻപും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.

ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ദൃശ്യങ്ങൾ പകർത്തിയ പോലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതി ലഹരിക്ക് അടിമയാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

പുലർച്ചെ രണ്ട് മണിക്കാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതാ ഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. പോലീസിനെ ഭീഷണിപ്പെടുത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.
പ്രതിയെ റിമാൻഡ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version