തെരുവുനായ്ക്കളെ കൊല്ലാൻ വച്ച ഇലക്ട്രിക് കെണിയിൽ തട്ടി ഷോക്കേറ്റ് വല്യച്ചൻ മരിച്ചു, സഹോദരപുത്രന്മാർ അറസ്റ്റിൽ

   

പാലക്കാട് ശ്രീക്യഷ്ണപുരത്ത് തെരുവ് നായകളെ കൊല്ലാന്‍ സ്ഥാപിച്ച കെണിയില്‍ തട്ടി ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുറുവട്ടൂര്‍ ഇടുപടിക്കല്‍ സഹജന്‍ (54) ആണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കല്‍ രാജേഷ് (31), പ്രവീണ്‍ (25), പ്രമോദ് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുവളപ്പില്‍ സ്ഥാപിച്ച വൈദ്യുതി പ്രവഹിക്കുന്ന കെണിയില്‍ നിന്ന് ഷോക്കേറ്റ സഹജനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹജനും സഹോദരന്മാരും അടുത്തടുത്ത വീടുകളിലാണ് താമസം. വീട്ടുവളപ്പില്‍ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദരന്‍റെ മക്കള്‍ സ്ഥാപിച്ച കെണിയില്‍ തട്ടിയാണ് ഷോക്കേറ്റതെന്ന് ശ്രീകൃഷ്ണപുരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.എം ബിനീഷ് അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version