ഏറ് കൊണ്ടിട്ടും ചിരി മാഞ്ഞില്ല; സേനയിലെ വേറിട്ട മുഖവുമായി പത്തനംതിട്ടയിൽ ഒരു പോലീസുകാരൻ

പത്തനംതിട്ട : പത്തനംതിട്ടയിൽ  കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെയുണ്ടായ കല്ലേറിൽ പരുക്ക് പറ്റി വായിൽ നിന്നും ചോര വന്നിട്ടും ചിരിച്ച മുഖത്തോടെ പ്രതിഷേധക്കാരെ ശാന്തമാക്കിയ  പോലീസുകാരൻ കൗതുകക്കാഴ്ചയായി.പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എം. എസ്. അജിത്താണ് ഇങ്ങനെ സേനയിലെ വേറിട്ട മുഖമായത്.
കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രിതിഷേധിച്ചതിന് പിന്നാലെ സംസ്ഥാന വ്യാപകമായാണ് സംഘർഷങ്ങളുണ്ടായത്.​കണ്ണൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം,കോ​ട്ട​യം, ഇടുക്കി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് പ്രധാനമായും സം​ഘ​ർ​ഷമുണ്ടായത്. പലയിടത്തും പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version