സെക്കന്തരാബാദിലെ ആക്രമണം;മുൻ സൈനികൻ അറസ്റ്റിൽ

സെക്കന്തരാബാദ് : അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരെ തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പോലീസ് അറസ്റ്റ്‌ ചെയ്തു.

സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ചയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മുന്‍ സൈനികന്‍ ആവുല സുബ്ബ റാവു ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.അക്രമത്തിന് പിന്നിലെ സൂത്രധാരന്‍ സുബ്ബ റാവു ആണെന്ന് പോലീസ് പറയുന്നു.

സെക്കന്തരാബാദില്‍ നിരവധി ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തെ കൂട്ടാന്‍ ആവുല സുബ്ബ റാവു വാട്സ്‌ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും സെക്കന്തരാബാദിലെ തീവെപ്പിലും നശീകരണത്തിലും നിര്‍ണായക പങ്കുവഹിച്ചുവെന്നും പോലീസ് പറഞ്ഞു.

 

 

 

ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള റാവുവിനെ ശനിയാഴ്ചയാണ് തെലങ്കാന പോലീസ് കസ്റ്റഡിയില്‍ എടുത്തത്.വാറങ്കല്‍ സ്വദേശി രാജേഷ് എന്ന 19കാരനാണ് പ്രകടനത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version