NEWS

പുരളിമല ഭരിച്ചിരുന്ന കട്ടൻ രാജവംശം 

പുരളിമല ഭരിച്ചിരുന്ന ഒരു പഴയ തീയ രാജകുടുംബമായിരുന്നു കട്ടൻ രാജവംശം .പുരളിമല താഴ്‌വരയിലാണ് കട്ടൻ രാജവംശത്തിന്റെ ആസ്ഥാനം. മലയോടൻ രാജവംശം എന്നും അറിയപ്പെടുന്നു. പർവതരാജാവ് എന്നർത്ഥം വരുന്ന ‘ മലയാള ഘട്ടൻ’ എന്ന വാക്കിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്.
പെരുമാൾ കട്ടൻ രാജവംശത്തിന്റെ കുലദൈവമായിരുന്നു, അവർക്ക് നാഗാരാധനയും ഉണ്ടായിരുന്നു. പെരുമാൾ എന്നാൽ കൊട്ടിയൂരിലെ ശിവനാണ് .ഈ കുടുംബങ്ങൾ  രണ്ട് ശാഖകളായി താമസിക്കുന്നു, ഒരേ കുടുംബത്തിൽ പെട്ടവരാണെങ്കിലും പുലയും വാലായ്മയും പെരുമാളിന്റെ ആരാധനയ്ക്ക് ഭംഗം വരാതിരിക്കാൻ അവർ പരസ്പരം ആചരിക്കാറില്ല. ഒരു ശാഖയിലെ മൂത്തയാളെ മുത്തപ്പൻ എന്നും രണ്ടാമത്തെ ശാഖയിലെ മൂത്തയാളെ ഇളയച്ഛൻ എന്നും ആചാരപ്പേർ വിളിക്കുന്നു. അരിയിട്ട് വാഴ്ച്ചക്ക് ശേഷം തറയിലച്ചൻമാരുടെയും നാട്ടുകാരുടെയും സാനിധ്യത്തിൽ അവർക്ക് പട്ടം ലഭിക്കുന്നു .മതിലൂർ ഗുരുക്കളുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത് . ചടങ്ങിന് ശേഷം കിഴക്കഭിമുഖമായി പെരുമാളെ തൊഴുതു നിൽക്കുന്ന മലയോടനെ ജനങ്ങൾ അരിയെറിഞ്ഞു മുത്തപ്പാ.. മുത്തപ്പാ എന്ന് വിളിക്കും.വീണ്ടും ക്ഷേത്ര  ദർശനം നടത്തി സ്ഥാനികാർക്ക് സമ്മാനം നൽകുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.
മരിച്ചാൽ തീപ്പെട്ടു എന്ന ആചാരവാക്കും ശ്മശാനത്തിലെ ചെണ്ട കൊട്ടും മലയോടൻ വംശക്കാർക്കും ഉണ്ട്.കൊട്ടിയൂർ ഉത്സവകാലത്തു ആദ്യമായി അവിടെ എത്തേണ്ടത് മലയോടൻ കുടുംബത്തിലെ പ്രതിനിധി ആണ്. ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര് പുറങ്കലയൻ എന്നാണ്.

Back to top button
error: