മോഷ്ടിച്ച സ്‌കൂട്ടറുമായി അതിവേഗം ഓടിച്ചുപോയ യുവാവ് മിനിലോറി ഇടിച്ച്‌ മരിച്ചു

ആലുവ:മോഷ്ടിച്ച സ്‌കൂട്ടറുമായി കടക്കാന്‍ ശ്രമിക്കവേ മിനിലോറിയില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.ആലുവ തായിക്കാട്ടുകര കുന്നുംപുറം മണപ്പാട്ടി പറമ്ബില്‍ പരേതനായ നസീറിന്റെ മകന്‍ മന്‍സൂര്‍(32) ആണ് മരിച്ചത്.

ആലുവ പറവൂര്‍ റോഡ് മാളികംപീടികയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.മാളികംപീടികയിലെ ബന്ധുവീട്ടില്‍ എത്തിയ മന്‍സൂര്‍ ഇവിടെയുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ആലങ്ങാട് സ്വദേശിയുടെ സ്‌കൂട്ടറാണ് മോഷ്ടിച്ചത്. സ്‌കൂട്ടറുമായി പറവൂര്‍ ഭാഗത്തേയ്ക്കു പോകുമ്ബോള്‍ പൊലീസിനെ കണ്ട് വണ്ടി തിരിച്ച്‌ ആലുവയിലേയ്ക്ക് അമിതവേഗതയില്‍ ഓടിച്ചുപോകുന്നതിനിടെ എതിരേ വന്ന മിനിലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

 

 

ലോറിക്ക് അടിയില്‍ കുടുങ്ങിയ മന്‍സൂറിലെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്ത് കളമശേരി മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version