കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വ്യാജ അശ്ലീല വീഡിയോകൾ പെരുകുന്നു; പിന്നിലാര്?

തിരുവനന്തപുരം :കമ്മ്യൂണിസ്റ്റ് നേതാക്കൾക്കെതിരെ വ്യാജ വാർത്തകളും വ്യാജ അശ്ലീല വീഡിയോകളും പെരുകുന്നു.തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ നിർമ്മിച്ചതായിരുന്നു ആദ്യത്തേത്.പിന്നീട് സ്വർണ്ണക്കടത്തും ചെമ്പ് ബിരിയാണിയുമായി.ഇതാകട്ടെ ഇഡിയും സിബിഐയും ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ മാസങ്ങളോളം അലക്കിയിട്ടും അതിലൊരു തരിപോലും അഴുക്ക് കണ്ടെത്താൻ കഴിയാതെ ഇട്ടിട്ടുപോയ കേസാണ്.
ആദ്യത്തേതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരായിരുന്നെങ്കിൽ രണ്ടാമത്തേത് സംഘപരിവാർ ആസൂത്രണം ചെയ്തതായിരുന്നു.ഇപ്പോളിതാ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല വീഡിയോ നിർമ്മിക്കാൻ  ശ്രമിച്ചെന്ന പരാതിയിൽ ക്രൈം നന്ദകുമാർ അറസ്റ്റിലായിരിക്കുകയാണ്.എന്നാൽ ഇവർക്കെല്ലാം പിന്നിലുള്ള ശക്തി ഏതാണ്? ഇതിനെല്ലാം പണം മുടക്കുന്നതും ഇതിന് പ്രേരിപ്പിക്കുന്നതും ആരാണ്? എന്തായാലും കമ്മ്യൂണിസ്റ്റ് നേതാക്കൾക്കളെ പരമാവധി തേജോവധം ചെയ്യുക എന്നൊരു ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളതെന്ന് വ്യക്തം.
ക്രൈം നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരിയായി യുവതി ഉയർത്തിയിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ വീഡിയോ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാര്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു എന്നും പരാതിക്കാരി പറയുന്നു.

ഇത്തരം ഒരു കാര്യം ചെയ്യില്ല എന്ന് പറഞ്ഞപ്പോള്‍ ക്രൈം നന്ദകുമാര്‍ തന്നെ ഭീഷണിപ്പെടുത്തി എന്നും മോശക്കാരിയാക്കാന്‍ ശ്രമിച്ചു എന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.കേസില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.വീഡിയോയിൽ തന്നെ വീണാ ജോർജിന്റെ ഡമ്മിയാക്കാനായിരുന്നു നന്ദകുമാറിന്റെ ഉദ്ദേശമെന്നും അവർ പറഞ്ഞു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version