ആലപ്പുഴയിൽ 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയിൽ 

ആലപ്പുഴ: മാരാരിക്കുളത്ത് 142 കുപ്പി വിദേശമദ്യവും ചന്ദനമുട്ടികളുമായി യുവതി പിടിയില്‍.തോപ്പുംപടി സ്വദേശി സജിതയെയാണ്(34) പോലീസ് അറസ്റ്റ് ചെയ്തത്.

മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ വാടകവീട്ടില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യം കണ്ടെടുത്തത്. 20 ലീറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്.സ്ഥലത്ത് വ്യാജവാറ്റും അനധികൃത മദ്യവിൽപ്പനയും നടക്കുന്നുവെന്ന പരാതിയിൽ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.ചന്ദനമുട്ടി എങ്ങനെ ഇവരുടെ കൈയ്യിൽ എത്തിയെന്നതിനെപ്പറ്റിയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version