NEWS

കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ ക​ണ്ടെത്തി

തിരുവല്ല: വെള്ളിയാഴ്ച കാണാതായ കുറ്റൂര്‍ സ്വദേശിയായ യുവാവിനെ മണിമലയാറ്റിൽ മരിച്ച നിലയില്‍ ക​ണ്ടെത്തി.

കുറ്റൂര്‍ ചുഴിയാംപാറയില്‍ വീട്ടില്‍ അനീഷി(34)ന്റെ മൃതദേഹമാണ് മണിമലയാറ്റിലെ തെങ്ങേലി വാണിയംകടവിന് സമീപത്ത് നിന്നും കണ്ടെത്തിയത്.അനീഷിനെ കാണ്‍മാനില്ലെന്ന് കാട്ടി സഹോദരന്‍ ഇന്നലെ വൈകീട്ട് തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

 

 

തിരുവല്ല അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസി. സ്റ്റേഷന്‍ ഓഫിസര്‍ സുന്ദരേശ്വരന്‍ നായര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ പ്രശാന്ത്, സുജിത് നായര്‍, ബി. ജിത്തു, എസ്. ലാലു എന്നിവരടങ്ങുന്ന സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Back to top button
error: