രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു

ഇടുക്കി: രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ വയോധിക പേവിഷബാധയേറ്റ് മരിച്ചു. ഇടുക്കി മുരിക്കാശേരി തേക്കിന്‍തണ്ട് സ്വദേശി ഓമന (65) ആണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ കടിയേറ്റിട്ടും ചികിത്സ തേടിയിരുന്നില്ല.

രണ്ട് ദിവസം മുമ്പ് പേവിഷബാധയേറ്റതിന്റെ ലക്ഷണങ്ങളോടെ സ്ഥിതി ഗുരുതരമായതോടെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു മരണം.

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണം നടത്തുകയാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version