ഇന്റലിജന്‍സ് റിപ്പോര്‍ട്ട്: കെ സുധാകരന്‍െ്‌റ സുരക്ഷ ഇരട്ടിയാക്കി

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാ അദ്ദേഹത്തിനുള്ള സുരക്ഷ ഇരട്ടിയാക്കി. കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. സുധാകരന്റെ യാത്രയില്‍ സായുധ പൊലീസിന്റെ അകമ്പടിയും ഉണ്ടാകും.

സുധാകരന് നേരെ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നാലെ സംഘര്‍ഷങ്ങള്‍ വ്യാപകമായതും കെപിസിസി ഓഫിസിന് നേരെ ആക്രമണം നടന്നതിന്‍െ്‌റയും പലയിടത്തും സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുന്നതിന്‍െ്‌റയുമൊക്കെ പശ്ചാത്തലത്തിലാണ് നടപടി.

കുറച്ചുദിവസം മുമ്പ് സുധാകരന്റെ ഭാര്യയുടെ സഹോദരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. കണ്ണൂര്‍ ആഡൂരിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സഹോദരിയുടെ വീടിന് നേരെയായിരുന്നു ആക്രമണം.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന്റേയും അതിന് തൊട്ടുപിന്നാലെ കെപിസിസി ഓഫിസിന് നേരെയുണ്ടായ കല്ലേറിന്റേയും പശ്ചാത്തലത്തില്‍ വിവിധയിടങ്ങളില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നതിനിടെയായിരുന്നു ഈ ആക്രമണവുമുണ്ടായത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version