അഗ്‌നിപഥിനെതിരായ പ്രക്ഷോഭം; ബീഹാറിലും മരണം

ന്യൂഡൽഹി :കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്‌നിപഥിനെതിരായ പ്രക്ഷോഭത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു.
ബീഹാറിലെ ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്.തീയിട്ടതിനെ തുടര്‍ന്ന് പുക ശ്വസിച്ച്‌ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിനിടയിൽ തെലങ്കാനയില്‍ ഒരു യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version