കുവൈത്തിലേക്ക് ചാണക കയറ്റുമതി പുനരാരംഭിച്ചു

ജയ്പൂർ : ബിജെപി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ വിവാദത്തോടെ നിലച്ച ചാണക കയറ്റുമതി പുനരാരംഭിച്ചു.ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് 192000 കിലോ ഗ്രാം ചാണകമാണ് കയറ്റി അയക്കുന്നത്.
 രാജസ്ഥാനിലെ കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിവാദത്തിന് ശേഷമുള്ള ചാണകത്തിന്റെ ആദ്യഘട്ട കയറ്റുമതി ജൂണ്‍ 15ന് ആരംഭിച്ചു. ഇവ പ്രത്യേകം പാക്ക് ചെയ്താണ് കയറ്റുമതി ചെയ്യുന്നത്.കുവൈത്തില്‍ ജൈവ കൃഷിക്ക് വേണ്ടിയാണ് ഇവ ഉപയോഗിക്കുക.

രാജസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ചാണകം ജയ്പൂരിലെത്തിക്കും.ശേഷം കനകപുര റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് കയറ്റുമതിക്ക് തയ്യാറാക്കി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം കുവൈത്തിലേക്ക് അയക്കും. കുവൈത്തിലെ ഒരു സ്വകാര്യ കമ്ബനിക്ക് വേണ്ടിയാണ് ചാണകം അയക്കുന്നത്.

കുവൈത്തില്‍ ജൈവകൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്ന വളമാണ് ചാണകം. ഏറെ കാലമായി ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ചാണകം കയറ്റുമതി ചെയ്യുന്നു.വരണ്ട കാലാവസ്ഥയാണ് കുവൈത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി.മറ്റൊന്ന് ജലദൗര്‍ലഭ്യമാണ്. അതുകൊണ്ടുതന്നെയാണ് കുവൈത്ത് ജൈവ കൃഷിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

 

 

മറ്റു പല വിദേശരാജ്യങ്ങളിലേക്കും ഇന്ത്യ ചാണകം കയറ്റുമതി ചെയ്യുന്നുണ്ട്.ഗള്‍ഫ് മേഖലയില്‍ പ്രധാനമായും വില്‍ക്കുന്ന ഇറച്ചിയും കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version