NEWS

അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 23 വയസായി വര്‍ധിപ്പിച്ചു; പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 23 വയസായി വര്‍ധിപ്പിച്ചു.
നേരത്തെ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 17.5 വയസുമുതല്‍ 21 വയസുവരെയുള്ളവര്‍ക്കാണ് അവസരം നല്‍കിയിരുന്നത്.

കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി റിക്രൂട്ട്‌മെന്‍റ് റാലികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നടപടി.യുവാക്കള്‍ക്ക് ഇത് കൂടുതല്‍ അവസരം നല്‍കുമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു.റിക്രൂട്ട്‌മെന്‍റ് പ്രക്രിയയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിവ്.

 

 

 

എന്നാല്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഉത്തരേന്ത്യയിലെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിരിക്കുകയാണ്.നാലുവർഷത്തേക്കാണ് സൈനിക നിയമനം എന്നതാണ് പ്രതിഷേധത്തിന്റെ കാതൽ.എന്നാൽ നിയമനത്തിനുള്ള പ്രായപരിധി ഉയർത്തി വീണ്ടും ജനങ്ങളെ വിഡ്ഡിയാക്കുകയാണ് കേന്ദ്രം.

Back to top button
error: